ന്യൂഡല്‍ഹി: പുതിയ ഓണ്‍ലൈന്‍ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനും ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുന്നതിനും കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). സുരക്ഷ സംബന്ധിച്ച സംശയങ്ങളും, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുന്‍നിര്‍ത്തിയാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ അടക്കമുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് തടസമില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
2022 -23 കാലയളവില്‍ റിസര്‍വ് ബാങ്ക് നടത്തിയ ഐ.ടി പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. ഡേറ്റ സംരക്ഷിക്കുന്നതിലും ഐ.ടി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ബാങ്കിന്റെ ഭാഗത്ത് ഗുരുതരമായ ന്യൂനതകളുണ്ടെന്നാണ് ആര്‍ബിഐ പറയുന്നത്. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ചോര്‍ച്ച തടയുന്നതിലുമടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍. റിസര്‍വ് ബാങ്കിന്റെ പരിഹാര നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അപൂര്‍ണവും കൃത്യതയില്ലാത്തതും ആയിരുന്നുവെന്നും ആര്‍ബിഐ പറയുന്നു.
ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനവും ഡിജിറ്റല്‍ ബാങ്കിങ് ചാനലുകളും കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പലതവണ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. അവസാനമായി 2024 ഏപ്രില്‍ 15-ന് ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെട്ടതുമൂലം ഉപഭോക്താക്കള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടായെന്നും ആര്‍.ബി.ഐ ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
Content Highlights: kotak mahindra bank barred by rbi from onboarding new custoimers
Published: 24 Apr 2024, 05:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented