ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ആരെയാണ് ലക്ഷ്യമിടുന്നതെന്ന് നേരിട്ട് വ്യക്തമാക്കാതെ കടങ്കഥ രൂപത്തില്‍ എക്‌സിലിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.
'അദ്ദേഹത്തിന് പണ്ഡിറ്റ് നെഹ്റുവിനെ പോലെയാകണം, പക്ഷേ അദ്ദേഹത്തെപ്പോലെ ഒരു കാഴ്ചപ്പാടില്ല. ഇന്ദിരാഗാന്ധിയെപ്പോലെയാകണം, പക്ഷേ അവരെപ്പോലെ ധൈര്യമില്ല. ഡോ. മന്‍മോഹന്‍ സിങ്ങിനെപ്പോലെയാകണം, പക്ഷേ അദ്ദേഹത്തെപ്പോലെ വിദ്യാഭ്യാസം നേടിയിട്ടില്ല. അദ്ദേഹം ആരാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ?' തിങ്കളാഴ്ച രാവിലെ എക്സില്‍ കീര്‍ത്തി ആസാദ് ചോദിച്ചു.
ഒരു വിഭാഗം ആളുകള്‍ ഇത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരു വിഭാഗം ഇത് പ്രധാനമന്ത്രിക്കുനേരെയാണെന്നാണ് അവകാശപ്പെടുന്നത്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലുമുള്ള തന്റെ സ്വന്തം കഴിവിനെയാണ് ആസാദ് ഇതിലൂടെ തുറന്ന് പറഞ്ഞതെന്ന് മറ്റു ചിലരും വാദിച്ചു.
മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു കടങ്കഥയുമായും കീര്‍ത്തി ആസാദ് രംഗത്തെത്തി.
'തിരഞ്ഞെടുപ്പിന് മുമ്പ്, അവര്‍ ക്ഷേത്രങ്ങളുടെ പേരില്‍ ഹിന്ദുക്കളുടെ വോട്ട് തേടും; വിജയിച്ച ശേഷം അവര്‍ ക്ഷേത്രങ്ങള്‍ തകര്‍ക്കും. ആദ്യം, ക്ഷേത്രങ്ങളുടെ പേരില്‍ യുവാക്കളുടെ ജീവിതം നശിപ്പിക്കുക, തുടര്‍ന്ന് ക്ഷേത്രങ്ങള്‍ തന്നെ നശിപ്പിക്കുക - അതാണ് അവരുടെ മുഴുവന്‍ ഗെയിം പ്ലാന്‍. ഈ സ്വാര്‍ത്ഥരായ ആളുകള്‍ ആരാണ്?' കീര്‍ത്തി ആസാദ് ചോദിച്ചു.
Content Highlights: TMC MP Kirti Azad`s riddle-like social media posts have ignited a political storm, with netizens speculating about his targets – Rahul Gandhi, PM Modi
Published: 01 Dec 2025, 05:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented