
മുംബൈ: എന്തുകൊണ്ട് ദേശീയ പൗരത്വ നിയമഭേദഗതിയെ എതിര്‍ക്കുന്നു എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി വര്‍ഗീയതയ്‌ക്കെതിരെ ദേശീയ പോരാട്ടം എന്ന വിഷയത്തെ ആസ്പദമാക്കി മുംബൈ കളക്ടീവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമത്തെ എതിര്‍ക്കാന്‍ മൂന്ന് കാരണങ്ങളാണ് ഉള്ളത്. ഒന്ന്- അത് ഭരണഘടനയ്ക്കും ഭരണഘടനയുടെ ആത്മാവിനും എതിരാണ്. രണ്ട് അങ്ങേയറ്റം വിവേചനപരവും മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുമാണ്. മൂന്ന് ഹിന്ദുരാഷ്ട്രമെന്ന സംഘപരിവാര്‍ ആശയത്തെ അടിച്ചേല്‍പ്പിക്കുന്ന ഒന്നാണ്.
ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച്ചയുടെ സമയത്ത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉപയോഗിച്ച അതേ തന്ത്രമാണ് ഇന്ന് സാമുദായിക സംഘടനകള്‍ പ്രയോഗിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കാനാണ് അവരുടെ ശ്രമം. ഇതേ തന്ത്രമാണ് ബ്രിട്ടീഷുകാര്‍ കോളനിവാഴ്ച കാലത്തും ഉപയോഗിച്ചതെന്നും പണ്ട് തങ്ങളുടെ പ്രസ്ഥാനം കോളനിവാഴ്ച്ചയ്‌ക്കെതിരെ പോരാടിയിരുന്നുവെങ്കില്‍ ഇന്ന് വര്‍ഗീയതയ്‌ക്കെതിരെ പോരാടുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ നിയമത്തെ എതിര്‍ത്ത് കേരളം പ്രമേയം പാസാക്കിയിരുന്നു. ഈ മാതൃക പിന്തുടരണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങള്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. കൂടാതെ കേരളം പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
Content Highlight: Kerala CM Pinarayi Vijayan on CAA
Published: 02 Feb 2020, 03:39 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented