ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ താമസിച്ച കൊച്ചിൻ ഹൗസിന് സമീപം ബോർഡ് വെച്ച രണ്ട് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഇടത് സംഘടനായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതാക്കളായ മനോജ് കുമാർ എം.എസ്, ജയപ്രസാദ് എ. എന്നിവർക്കാണ് നോട്ടീസ് നൽകിയത്. കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ അശ്വതി ശ്രീനിവാസ് ആണ് നോട്ടീസ് നൽകിയത്.
മെയ് 22-ന് രാത്രി മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിയിലെ കേരള ഹൗസിൽ എത്തുന്നതിന് തൊട്ട് മുൻപാണ് റസിഡന്റ് കമ്മിഷണർക്ക് എതിരേ ഇടത് സംഘടന പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത്. ജയപ്രസാദിന്റെ അകാരണമായ സസ്‌പെൻഷൻ പിൻവലിക്കണമെന്നും റസിഡന്റ് കമ്മീഷണറുടെ ഏകാധിപത്യ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബോർഡ്.
കറുത്ത പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ ആലേഖനം ചെയ്ത ഫ്ലെക്സ് ബോർഡ് ആണ് സ്ഥാപിച്ചിരുന്നത്. ഇത് സുരക്ഷ ക്രമീകരണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് ബോർഡ് നീക്കം ചെയ്യാൻ നിർദേശിച്ചെങ്കിലും കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചവർ അത് ചെയ്തില്ലെന്നും അശ്വതി ശ്രീനിവാസ് നൽകിയ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നിർദേശം. അകാരണമായി ജോലിയിൽനിന്ന് വിട്ടുനിന്നെന്ന് ആരോപിച്ചാണ് ജയപ്രസാദിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്.
Content Highlights: Show-cause notice issued to two employees for placing a protest board., Incident occurred during CM VD Satheesan's visit to Kerala House on May 22., Protest against Resident Commissioner Aswathy Srinivas and suspension of Jayaprasad A., Security breach cited as the reason for the disciplinary action., Employees have seven days to submit their response.
Published: 05 Jun 2026, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented