ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ മൂന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തതിന് പിന്നാലെ എക്‌സില്‍ തരംഗമായി ഐ.എസ്.ആര്‍.ഒയുടെ മുന്‍ മേധാവി കെ. ശിവന്റെ ചിത്രങ്ങളും വീഡിയോകളും.

To advertise here,

2019-ല്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയപ്പെടുമ്പോള്‍ ഐ.എസ്.ആര്‍.ഒയുടെ തലവനായിരുന്നു ശിവന്‍. ദൗത്യം പരാജയപ്പെട്ടതോടെ ശിവന്‍ കരയുകയും പിന്നാലെ  പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ആലിംഗനം ചെയ്ത് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. അന്ന് ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

നാലുകൊല്ലത്തിന് ശേഷം ചന്ദ്രയാന്‍ മൂന്ന് ചരിത്രനേട്ടം കൈവരിച്ചതോടെയാണ് കെ. ശിവന്റെ പഴയചിത്രങ്ങള്‍ എക്‌സില്‍ വ്യാപകമായി പ്രചരിക്കുന്നത്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്നും കെ. ശിവന്റെ സംഭാവനകള്‍ ഓര്‍മിക്കേണ്ടതുണ്ടന്നും പല ട്വീറ്റുകളും പറയുന്നു.