റാഞ്ചി: ഝാര്‍ഖണ്ഡിലുണ്ടായ ഖനിയപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. മറ്റുചിലര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ട്. ഖനനം നിര്‍ത്തിവെച്ചിരുന്ന കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. ഖനിയുടെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്ന് അനധികൃതമായി ഖനനം നടത്താനെത്തിയവരാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. രാംഗഡ് ജില്ലയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവസ്ഥലത്തുനിന്ന് നാല് മൃതദേഹം കണ്ടെത്തിയതായി രാംഗഡ് എസ്ഡിപിഒ പരമേശ്വര്‍ പ്രസാദ് പറഞ്ഞു.
പോലീസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശവാസികള്‍ മൂന്ന് പേരുടെ മൃതശരീരം വീണ്ടെടുത്തിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഖനിയാണിത്. കൂടുതല്‍ പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: A coal mine collapse in Jharkhand`s Ramgarh district killed 4 and injured 6
Published: 05 Jul 2025, 05:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented