ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ ഒരു ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മജാല്‍ട്ട പ്രദേശത്തെ സോന്‍ ഗ്രാമത്തിലാണ് വെടിവയ്പ്പുണ്ടായത്. ജയ്‌ഷെ മുഹമ്മദ് (JeM) സംഘടനയുമായി ബന്ധമുള്ള ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തി വരികയായിരുന്നു.
പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (SOG) സംയുക്ത സംഘം സൈന്യത്തോടും സിആര്‍പിഎഫിനോടും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് ജമ്മു പോലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഭീകരരെ കണ്ടെത്താനുള്ള തിരച്ചില്‍ ഓപ്പറേഷന്‍ ആരംഭിച്ചതിന് പിന്നാലെ വൈകീട്ട് 6 മണിയോടെയാണ് വെടിവെയ്പ്പുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രാമം വളഞ്ഞു. വലയം ശക്തിപ്പെടുത്താനും ഭീകരരെ നിര്‍വീര്യമാക്കാനും കൂടുതല്‍ സൈനികരെ ഈ പ്രദേശത്തേക്ക് അയച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Content Highlights: Security forces engaged militants in an intense encounter in a village in Udhampur district, Jammu & Kashmir
Published: 15 Dec 2025, 08:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented