
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 45 ആയി ഉയര്‍ന്നു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ കാണാതായതായാണ് വിവരം.
ജമ്മുകശ്മീര്‍ പോലീസ്, എസ്ഡിആര്‍എഫ്, സിഐഎസ്എഫ്, സിആര്‍പിഎഫ്, സൈന്യം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പ്രദേശത്ത് തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വ്യോമമാര്‍ഗ്ഗമുള്ള രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് കിഷ്ത്വാറിലെ ചസോതി മേഖലയില്‍ മേഘവിസ്‌ഫോടനം ഉണ്ടായത്. തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയി. കിഷ്ത്വാറിലെ മാതാ ചണ്ഡിയുടെ ഹിമാലയന്‍ ദേവാലയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്ന പ്രദേശമാണ് ചസോതി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ സന്ദര്‍ശകരായി എത്തുന്ന പ്രദേശമാണിത്. മേഘവിസ്‌ഫോടനം നടന്ന സ്ഥലത്ത് ഏകദേശം 1,200 പേര്‍ ഉണ്ടായിരുന്നുവെന്ന് ജമ്മുകശ്മീര്‍ ബിജെപി നേതാവ് സുനില്‍ ശര്‍മ്മ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
Content Highlights: jammu Kashmir cloudburst death toll rises to 45 over 100 injured
Published: 15 Aug 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented