
ഷിംല: മിന്നൽപ്രളയത്തിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ, ദുപ്പട്ട (ഷാൾ) ‘താത്കാലിക കയറാക്കി’ മാറ്റി രക്ഷിച്ച് അതുവഴി പോയ യാത്രാസംഘം. ഹിമാചൽ പ്രദേശിലെ ചമ്പയിലാണ് സംഭവം. ഭട്ടിയാത്തിലെ ഭർമാല മേഖലയിലെ കകിയാര-തനുഹട്ടി റോഡിലാണ് ബൈക്ക് യാത്രികനായ യുവാവ് മിന്നൽപ്രളയത്തിൽ കുടുങ്ങിയത്.
വൈകുന്നേരം മുതൽ പ്രദേശത്ത് പെയ്ത മഴ, റോഡിൽ വലിയ വെള്ളക്കെട്ട് സൃഷ്ടിക്കുകയായിരുന്നു. കുത്തിയൊഴുകുന്ന വെള്ളം മുറിച്ച് കടക്കാനാകാതെ യുവാവ് കുടുങ്ങി. ഈ സമയം, അതുവഴി വാഹനത്തിൽ പോയ ഒരു കുടുംബത്തിന്റെ ശ്രദ്ധയിൽ യുവാവ് പെടുകയായിരുന്നു. നവദമ്പതിമാർ ഉൾപ്പെടെയുള്ളവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്.
തുടർന്ന് ആ കുടുംബത്തിലെ അംഗങ്ങൾ ചേർന്ന് സംഘത്തിലെ യുവതികളുടെ ദുപ്പട്ടകൾ തത്കാലത്തേക്ക് കൂട്ടിക്കെട്ടി കയറിന് സമാനമാക്കി യുവാവിന് നേർക്ക് നീട്ടിക്കൊടുത്തു. ഇതിൽ പിടിച്ചതോടെ യുവാവിനെ സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചുമാറ്റി രക്ഷിക്കുകയായിരുന്നു. യുവാവിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം സാമൂഹികമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
Content Highlights: A bike rider got stuck in a flash flood on the Kakiyar-Tanuhatti road in Bhattiyat, Chamba, Himachal Pradesh., A traveling family, including newlyweds, spotted the trapped man., They tied dupattas together to create a makeshift rope and pulled him to safety., The heroic rescue video has gone viral on social media.
Published: 01 Sept 2026, 03:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented