മുംബൈ: സ്വയം പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ മുമ്പത്തെ പോലെയല്ലെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. എന്‍ഡിടിവി ഇന്ത്യന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്സ് 2024 എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2008 നവംബര്‍ 26-ന് നടന്ന മുംബൈ ഭീകരാക്രമണത്തിന് അന്നത്തെ ഭരണകൂടം മറുപടി നല്‍കിയില്ല. എന്നാല്‍ ഉറി ആക്രമണത്തിനും പുല്‍വാമ അക്രമണത്തിനും ഞങ്ങള്‍ മറുപടി നല്‍കിയെന്ന് ജയശങ്കര്‍ പറഞ്ഞു.
2016-ല്‍ ജമ്മു കശ്മീരിലെ ഉറിയിലെ ഇന്ത്യന്‍ സൈനിക താവളത്തില്‍ പാകിസ്താനി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. 2019-ല്‍ നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യുവരിച്ചു.
ഉറി ആക്രമണത്തിന് പിന്നാലെയാണ് പാക് അധീന കശ്മീരില്‍ കടന്നുകയറി ഇന്ത്യന്‍ പ്രത്യേക സേന ഭീകരത്താവളങ്ങളില്‍ ആക്രമണം നടത്തിയത്. 150-ഓളം ഭീകരര്‍ ഇതില്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. പുല്‍വാമയില്‍ നടന്ന ആക്രമണത്തിന് മറുപടിയെന്നോണമാണ് വ്യോമസേന ബാലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്.
പാകിസ്താനില്‍ നിന്നെത്തിയ ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ മുംബൈയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ 20 സുരക്ഷാ ഉദ്യോഗസ്ഥരും 26 വിദേശികളും അടക്കം 166 ആളുകളാണ് കൊല്ലപ്പെട്ടത്. 300-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യ തീരദേശ സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സ്‌റ്റേറ്റ് മാറൈന്‍ പോലീസും മറ്റ് കേന്ദ്ര സംസ്ഥാന ഏജന്‍സികളുമാണ് തീരദേശ സുരക്ഷ ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.
Content Highlights: S Jaishankar highlights India`s stronger response to terrorism citing Uri and Pulwama as examples.
Published: 06 Dec 2024, 09:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented