കൊച്ചി: ആലുവയിലെ മൊഫിയ പര്‍വീണിന്റെ മരണത്തില്‍ കുറ്റാരോപിതനായ സിഐ സുധീറിനെ പ്രതിചേര്‍ക്കാതെ കുറ്റപത്രം സമര്‍പ്പിച്ചത് പോലീസിന്റെ അനാസ്ഥയാണെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ. സുധീര്‍ ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് വ്യക്തിപരമായി അധിക്ഷേപിച്ചതിനാലാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ച് സത്യസന്ധമായ പുനരന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

To advertise here,

ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി സിഐ സുധീറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം. സുധീറിനെ പോലുള്ള ഉദ്യോഗസ്ഥര്‍ പോലീസില്‍ തുടരുന്നത് സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയായിരിക്കുമെന്നും അന്‍വര്‍ സാദത്ത് ചൂണ്ടിക്കാട്ടി.

മോഫിയ പര്‍വീണിന്റെ കുടുംബം സിഐക്ക് എതിരെ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമ്പോള്‍ ജനപ്രതിനിധി എന്ന നിലയില്‍ തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.