മൈസൂരു: ഐടി ജോലി രാജിവെച്ച് കൃഷിയിലേക്ക് തിരിഞ്ഞ ഐടി പ്രൊഫഷണലിന് കൃഷിയിടത്തിൽവെച്ച് മിന്നലേറ്റ് ദാരുണാന്ത്യം. മടിക്കേരി സ്വദേശിയായ റോഷൻ ബാലകൃഷ്ണനാണ് (43) മിന്നലേറ്റ് മരിച്ചത്.
ഐടി മേഖലയിലെ ജോലി അടുത്തിടെ ഉപേക്ഷിച്ച റോഷൻ, ഒരു സുഹൃത്തുമായി ചേർന്ന് കാർഷിക മേഖലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇതോടൊപ്പം ആധുനിക കാർഷിക ഉപകരണങ്ങൾ കർഷകരിലെത്തിക്കുന്ന വിപണന പ്രവർത്തനങ്ങളിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. കൃഷി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ബുധനാഴ്ച കുടുംബത്തോടൊപ്പം മൈസൂരുവിൽ ഒരു കൃഷിസ്ഥലം നോക്കാനെത്തിയതായിരുന്നു റോഷൻ.
കൃഷിയിടത്തിന് സമീപമുള്ള ഒരു മാവിൽനിന്ന് മാമ്പഴം പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റോഷന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വെച്ചുതന്നെ റോഷൻ മരിച്ചു. അപകടസമയത്ത് അദ്ദേഹത്തിന്റെ ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾക്ക് മിന്നലേറ്റ് പരിക്കേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല.
റോഷന്റെ കുടുംബത്തിന് മൈസൂരു ജില്ലാ ദുരന്തനിവാരണ യൂണിറ്റ് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇതിൽ നാലു ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നുമാണ് നൽകുന്നത്.
Content Highlights: IT professional Roshan Balakrishnan died from a lightning strike in Mysuru., The incident occurred while inspecting a farm and picking mangoes., Government announced a total compensation of 5 Lakhs for the bereaved family., The victim had recently transitioned from the IT sector to the agricultural industry.
Published: 28 May 2026, 04:31 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented