ന്യൂഡൽഹി: ഐ.പി.എസ്. ഉദ്യോഗസ്ഥൻ രവി സിൻഹയെ പുതിയ റോ (Research and Analysis Wing) മേധാവിയായി സര്‍ക്കാര്‍ നിയമിച്ചു. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്നതോടെയാണ് രവി സിൻഹയെ പുതിയ തലവനായി നിയമിച്ചത്‌.

To advertise here,

1988 ഐ.പി.എസ്. ബാച്ച് ഛത്തീസ് ഗഢ് കേഡറിലെ ഉദ്യോഗസ്ഥനാണ് രവി സിൻഹ.

2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടുകയായിരുന്നു.

ജൂൺ 30 ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും. ക്യാബിനറ്റ് സെക്രട്ടറിയേറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു സിൻഹ.