ന്യൂഡൽഹി: വിമാനയാത്രാനിരക്ക് ഉയരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനസർവീസുകൾക്ക് ഇന്ധന സർചാർജ് ഏർപ്പെടുത്തി വിമാനക്കമ്പനിയായ ഇൻഡിഗോ.
മാർച്ച് 14-ന് പുലർച്ച 00.01 മുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയപ്രശ്‌നങ്ങളെ തുടർന്ന് ഇന്ധനവില കുതിച്ചുയർന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. 425 രൂപ മുതൽ 2300 രൂപ വരെയാണ് വർധിപ്പിച്ചിട്ടുള്ളത്.
വർധന ഇങ്ങനെ
ഇന്ത്യയ്ക്കുള്ളിൽ- 425 രൂപ
ഇന്ത്യൻ സബ് കോണ്ടിനന്റ്-425 രൂപ
മിഡിൽ ഈസ്റ്റ്- 900 രൂപ
തെക്ക് കിഴക്കൻ ഏഷ്യ, ചൈന- 1800 രൂപ
ആഫ്രിക്ക, പശ്ചിമേഷ്യ-1800 രൂപ
യൂറോപ്പ്-2300 രൂപ
ഇന്ധന സർചാർജ് ഈടാക്കാനൊരുങ്ങുന്ന രണ്ടാമത്തെ കമ്പനിയാണ് ഇൻഡിഗോ. നേരത്തെ എയർ ഇന്ത്യ ഇത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. മാർച്ച് 12 മുതലായിരുന്നു ഇത്. ആഭ്യന്തര സർവീസുകൾക്ക് 399 രൂപയായിരുന്നു ഇന്ധന സർചാർജ് ചുമത്തിയത്. ഇത് ക്രമേണ അന്താരാഷ്ട്ര സർവീസുകൾക്കും ബാധകമാക്കുമെന്ന് കമ്പനി അറിയിക്കുകയും ചെയ്തിരുന്നു.
Content Highlights: IndiGo implements fuel surcharge due to geopolitical tensions in the Middle East., New rates effective from March 14, 2024, at 00:01., Surcharge ranges from ₹425 for domestic routes to ₹2300 for European flights., IndiGo follows Air India in implementing this surcharge mechanism.
Published: 13 Mar 2026, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented