ന്യൂഡൽഹി: ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. കമ്പനിയുടെ ഇടക്കാല ചുമതല മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ ഏറ്റെടുത്തതായി ഇൻഡിഗോ അറിയിച്ചു. വലിയ തോതിലുള്ള പ്രവർത്തന തടസ്സങ്ങൾ ഇൻഡിഗോ അഭിമുഖീകരിച്ച് ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പീറ്റർ എൽബേഴ്സിന്റെ പുറത്തുപോകൽ. വ്യക്തിപരമായ കാരണങ്ങൾ കാരണമാണ് പദവിയൊഴിയുന്നത് എന്നാണ് എൽബേഴ്സ് രാജിക്കത്തിൽ സൂചിപ്പിച്ചിരിക്കുന്നത്.
ഏകദേശം മൂന്ന് ലക്ഷം യാത്രക്കാർ ഇൻഡിഗോയുടെ പ്രവർത്തനതടസ്സങ്ങൾ മൂലം ബാധിക്കപ്പെട്ടിരുന്നു. വ്യോമയാന റെഗുലേറ്റർ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴ ചുമത്തുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്തു.
2022 സെപ്റ്റംബറിൽ ഇൻഡിഗോയുടെ തലപ്പത്തെത്തിയ എൽബേഴ്സ്, കഴിഞ്ഞ ഡിസംബർ മുതൽ തുടർച്ചയായ സമ്മർദത്തിലായിരുന്നു. ഈ സമയത്താണ് ഇൻഡിഗോയുടെ ഏറ്റവും മോശമായ ഓപ്പറേഷൻ പ്രതിസന്ധി നൂറുകണക്കിന് വിമാനങ്ങളെയും കമ്പനിയുടെ പ്രതിച്ഛായയെയും ബാധിച്ചത്. കമ്പനിക്ക് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു.
Content Highlights: Pieter Elbers resigns as IndiGo CEO citing personal reasons., Rahul Bhatia appointed as interim Managing Director., Resignation follows major operational disruptions affecting 300,000 passengers., DGCA imposed a 22.20 crore fine on the airline due to service failures.
Published: 10 Mar 2026, 07:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented