ചെന്നൈ: കോവിഡ് കാലത്ത് എക്സ്പ്രസുകളാക്കിയ തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ പാസഞ്ചര്‍ വണ്ടിക്കളാക്കാനുള്ള തീരുമാനം റെയില്‍വേ ബോര്‍ഡ് പിന്‍വലിച്ചു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് ജൂലായ് ഒന്നുമുതല്‍ കോവിഡിനുമുന്‍പുള്ള പഴയ നമ്പറിങ് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കുന്നതായി പുതുക്കിയ വിജ്ഞാപനത്തില്‍ അറിയിച്ചു.
തീവണ്ടികളുടെ നമ്പറിങ് രീതി നിലവിലെ രീതിയില്‍ തുടരുമെന്ന് റെയില്‍വേ ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കോവിഡ് കാലത്ത് നിരക്കുയര്‍ത്തി എക്സ്പ്രസുകളാക്കിയ 140 തീവണ്ടികള്‍ ജൂലായ് ഒന്നുമുതല്‍ വീണ്ടും പാസഞ്ചറുകലായി ഓടുമെന്നായിരുന്നു നേരത്തെ ദക്ഷിണറെയില്‍വേ അറിയിച്ചത്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന 39 തീവണ്ടികളും ഇതില്‍ ഉണ്ടായിരുന്നു. തീവണ്ടികള്‍ വീണ്ടും പാസഞ്ചറാവുന്നതോടെ കുറഞ്ഞനിരക്ക് 30-ല്‍നിന്ന് 10 രൂപയായി കുറയുമായിരുന്നു.
Content Highlights: Railway Board has withdrawn the renumbering of passenger trains notified w.e.f July 1, 2024
Published: 21 Jun 2024, 04:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented