ന്യൂഡല്‍ഹി: പാകിസ്താന് കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഇന്ത്യന്‍ കപ്പലുകള്‍ പാകിസ്താന് തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.
മര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 1958-ലെ സെക്ഷന്‍ 411 പ്രകാരമാണ് കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക് പതാകയുള്ള കപ്പലുകള്‍ ഇന്ത്യയിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പതാകയേന്തിയ കപ്പലുകള്‍ പാകിസ്താനിലെ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നതിനുമാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനിടെ, പാകിസ്താനുമായുള്ള തപാൽ ഇടപാടുകളും ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. വ്യോമ, ഉപരിതല മാർഗങ്ങളിലൂടെയുള്ള പാകിസ്താനിൽനിന്നുള്ള കത്തുകളുടെയും പാഴ്സലുകളുടെയും കൈമാറ്റം നിർത്തിവെക്കാനാണ് കേന്ദ്രം ഉത്തരവിട്ടത്.
പാകിസ്താനില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നേരിട്ടും അല്ലാതെയുമുള്ള ഇറക്കുമതി നിരോധിച്ച് കേന്ദ്ര വാണിജ്യമന്ത്രാലയവും ശനിയാഴ്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പാകിസ്താനില്‍നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.
Content Highlights: India has banned Pakistani ships from entering its ports, following the Pahalgam attack
Published: 03 May 2025, 03:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented