മുംബൈ: ഉയർന്ന ഇന്ധനവില കാരണം കടുത്ത പ്രതിസന്ധി നേരിടുന്നതായി ആഭ്യന്തര വിമാനക്കമ്പനികൾ. വിമാന ഇന്ധനവില നിർണയം പരിഷ്കരിക്കണമെന്നും സാമ്പത്തികപിന്തുണ വേണമെന്നും എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ സർക്കാരിനോട് അഭ്യർഥിച്ചു. ഇല്ലെങ്കിൽ പ്രവർത്തനം നിർത്തേണ്ട സാഹചര്യമാണുള്ളതെന്നും കമ്പനികൾ പറയുന്നു.
കമ്പനികൾക്കുവേണ്ടി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്.ഐ.എ.) വ്യോമയാനമന്ത്രാലയത്തിന് നൽകിയ കത്തിലാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. പശ്ചിമേഷ്യൻ സംഘർഷം അന്താരാഷ്ട്രതലത്തിൽ ഇന്ധനവില കൂടാനിടയാക്കിയിട്ടുണ്ട്. ഇതിനുപുറമെ വ്യോമപാതകളിലും തടസ്സം നേരിടുന്നു. രണ്ടുംചേർന്ന് കമ്പനികളുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കൂട്ടി.
ഇന്ധനച്ചെലവാണ് കമ്പനികളുടെ പ്രവർത്തനച്ചെലവിൽ 40 ശതമാനവും. ഈ സാഹചര്യത്തിൽ മുൻകാലങ്ങളിലെപ്പോലെ ഇന്ധനവിലനിർണയ സംവിധാനം ആഭ്യന്തര-അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക് ഒരുപോലെയാക്കണമെന്ന് എഫ്.ഐ.എ. ആവശ്യപ്പെട്ടു. വിമാന ഇന്ധനവില അനിശ്ചിതമായി കൂടുന്നത് വിമാനക്കമ്പനികൾക്ക് അപ്രതീക്ഷിത നഷ്ടമുണ്ടാക്കുന്നുവെന്നും കമ്പനികൾ പറയുന്നു.
ഇപ്പോഴത്തെ പ്രതിസന്ധി മറികടന്ന് സുസ്ഥിരമായി പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനായി അടിയന്തരമായ ഇടപെടലുണ്ടാകണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാന ഇന്ധനത്തിനുള്ള എക്സൈസ് തീരുവ താത്കാലികമായി ഒഴിവാക്കിനൽകണമെന്നതാണ് മറ്റൊരു ആവശ്യം. നിലവിൽ ഇത് 11 ശതമാനമാണ്. ഇന്ധനവില കൂടുകയും ഡോളറിനെതിരേ രൂപ മൂല്യശോഷണം നേരിടുകയും ചെയ്തത് എക്സൈസ് തീരുവയിലും വർധനയുണ്ടാക്കിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
Content Highlights: Domestic airlines facing severe financial strain due to high ATF costs. FIA requests government intervention for fuel price restructuring. Demands include temporary exemption from 11% excise duty. West Asian conflicts contributing to global fuel volatility. Operational costs for airlines have surged by 40% due to fuel prices.
Published: 29 Apr 2026, 06:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented