ന്യൂഡൽഹി: അസ്സമിലെ ജോർഹാട്ടിൽ വ്യോമസേന വിമാനം തകർന്നുവീണ് തീപ്പിടിച്ചു. AN-32 എന്ന ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് ആണ് തകർന്നുവീണത്. പിന്നാലെ തീപിടിക്കുകയായിരുന്നു. ജോർഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം.
അപകടകാരണത്തെ കുറിച്ചോ ആളപായത്തെ കുറിച്ച് നിലവിൽ വിവരങ്ങൾ ലഭ്യമല്ല. അപകടവിവരം വ്യോമസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെയ്ക്കുമെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. അടിയന്തരസഹായത്തിനുള്ള സംഘം സ്ഥലത്തെത്തി, തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.
അസ്സമിൽ SU-30MKI യുദ്ധവിമാനം തകർന്നുവീണ് രണ്ട് മാസം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു വിമാനാപകടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Content Highlights: Indian Air Force AN-32 transport aircraft crashed in Jorhat, Assam., The incident occurred when the aircraft trying to land at the airbase., Emergency response teams are currently engaged in firefighting and rescue operations., The Indian Air Force has confirmed the crash and promised further updates., This follows a recent Su-30MKI fighter jet crash in the same region two months ago.
Published: 13 Jun 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented