കൊച്ചി: ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയിൽ വൻ ഇടിവ്. ഇരു രാജ്യങ്ങളുടെയും വ്യാപാരനയത്തിൽ വന്ന മാറ്റങ്ങളാണ് കയറ്റുമതിയിൽ പ്രതിഫലിച്ചത്. കഴിഞ്ഞ നാലുവർഷങ്ങളിലായാണ് യുഎസിലേക്കുള്ള കയറ്റുമതിയിൽ കുറവുണ്ടായതെങ്കിലും 2025-26 സാമ്പത്തിക വർഷത്തിൽ ഇത് രൂക്ഷമായി.
ഇന്ത്യക്കുമേൽ യുഎസ് ചുമത്തിയ തീരുവ നിലവിൽ വന്നതോടെ സെപ്റ്റംബറിൽ കയറ്റുമതിയിൽ 74 ശതമാനം എന്ന റെക്കോഡ് ഇടിവുണ്ടായി.
2021-22 സാമ്പത്തിക വർഷം ആദ്യ ആറുമാസത്തെ കണക്കെടുത്താൽ ഇന്ത്യയുടെ രത്നങ്ങളുടെയും ആഭരണങ്ങളുടെയും പ്രധാന അന്താരാഷ്ട്ര വിപണിയായിരുന്നു യുഎസ് (38.8 ശതമാനം). ഈ കാലയളവിൽ യുഎഇയിലേക്കുള്ള കയറ്റുമതി 11.2 ശതമാനം മാത്രമായിരുന്നു. ഇക്കാര്യത്തിൽ യുഎഇയെക്കാൾ മുന്നിലായിരുന്നു ഹോങ്കോങ് (25.8 ശതമാനം). എന്നാൽ, 2025-26 സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ യുഎസിലേക്കുള്ള കയറ്റുമതി വിഹിതം 19.4 ശതമാനമായി കുറഞ്ഞു.
യുഎസിനു പകരക്കാരനായി യുഎഇയെ രാജ്യത്തെ കയറ്റുമതിക്കാർ തിരഞ്ഞെടുത്തതോടെ അവിടേക്കുള്ള കയറ്റുമതി വിഹിതം 33 ശതമാനമായി ഉയർന്നു. ഹോങ്കോങ് 20.4 ശതമാനം വിഹിതത്തോടെ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Published: 08 Nov 2025, 09:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented