ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് ലക്ഷം പേര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എഐ) സൗജന്യപരിശീലനം നല്‍കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. ഡല്‍ഹിയിലെ യശോഭൂമി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഡിജിറ്റല്‍ ഇന്ത്യയുടെ പത്ത് വര്‍ഷം ആഘോഷപരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്റര്‍ ഇ-ഗവേണന്‍സ് സര്‍വീസസ് ആണ് പരിപാടി സംഘടിപ്പിച്ചത്. രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ ശാക്തീകരണം പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന്റെ ആഘോഷമാണ് സംഘടിപ്പിച്ചതെന്ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
മുഖ്യാതിഥിയാത്തെിയ അശ്വിനി വൈഷ്ണവ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഓരോ പൗരനും ഡിജിറ്റല്‍ ഇന്ത്യയുടെ ഗുണഫലം ലഭിച്ചതായി അശ്വിനി വൈഷ്ണവ് പ്രസംഗത്തില്‍ പറഞ്ഞു. ഒരു ചായക്കച്ചവടക്കാരനോ പച്ചക്കറി വ്യാപാരിയ്‌ക്കോ ഡിജിറ്റല്‍ പേയ്‌മെന്റ് സാധ്യമാകുമോ എന്ന ചോദ്യമുയര്‍ത്തിയ ലോകത്തിന് മുന്നില്‍ ഇന്ത്യ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതായും യുപിഐ പേയ്‌മെന്റുകള്‍ വിസ ഇടപാടുകളെ മറികടന്നതായും അദ്ദേഹം പറഞ്ഞു. 140 കോടി ഇന്ത്യക്കാരുടെ കരുത്താണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സഹമന്ത്രി ജിതിന്‍ പ്രസാദയും പരിപാടിയില്‍ പങ്കെടുത്തു. എഐ യുഗത്തിലാണ് നാം ജീവിക്കുന്നതെന്നും എഐ ത്വരിതവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ജിതിന്‍ പ്രസാദ പറഞ്ഞു. ജനങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തണമെന്നും അതിലൂടെ ജനങ്ങളെ ശാക്തീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ അവബോധം ശക്തമാക്കുന്നതിന്റേയും സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റേയും ആവശ്യകതെ കുറിച്ചും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സബ്കാ സാഥ് (എല്ലാവരുടേയും പിന്തുണ), സബ്കാ വിശ്വാസ് (എല്ലാവരുടേയും വിശ്വാസം) എന്ന ആശയത്തിലൂന്നി മുന്നോട്ട് നീങ്ങിയാല്‍ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാമെന്നും പ്രസാദ കൂട്ടിച്ചേര്‍ത്തു.
Content Highlights: India`s Ministry of Electronics and IT to offer free AI training to 1 million citizens
Published: 17 Jul 2025, 09:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented