ന്യൂഡൽഹി: ഇന്ധന ഇറക്കുമതി കുറയ്ക്കുന്നതിനും പരിസ്ഥിതിമലിനീകരണം നിയന്ത്രിക്കുന്നതിനുമായി പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ കലർത്താൻ അനുമതി നൽകുന്ന കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. ഭാവിയിൽ പെട്രോളിൽ എഥനോളിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുന്ന തരത്തിലാണ് മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.
നിലവിലെ ഇ-20 പരിധി 85 വരെ ഉയർത്താനും ഭാവിയിൽ 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന ഇ-100 ഇന്ധനം വിപണിയിലെത്തിക്കാനുമാണ് സർക്കാർ ലക്ഷ്യം. പശ്ചിമേഷ്യയിലെ സംഘർഷംമൂലം അസംസ്‌കൃത എണ്ണവിതരണത്തിലുണ്ടായ തടസ്സവും വർധിച്ചുവരുന്ന ചെലവും കണക്കിലെടുത്ത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇന്ധനം മാറുന്നത് കണക്കിലെടുത്ത് വാഹനങ്ങളിൽ നിർമാതാക്കൾ മാറ്റംവരുത്തിത്തുടങ്ങിയിട്ടുണ്ട്.
Content Highlights: Draft notification issued to amend motor vehicle rules for higher ethanol blending., Proposed increase of ethanol limit from E20 to E85., Long-term goal includes introducing 100% ethanol (E100) fuel., Objective is to decrease dependency on crude oil imports and curb pollution., Vehicle manufacturers are already adapting engine technology for new fuel standards.
Published: 30 Apr 2026, 03:10 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented