മുംബൈ: ചൈനയില്‍നിന്നുള്ള കമ്പനി പ്രൊഫഷണലുകള്‍ക്ക് വിസാ നിയന്ത്രണത്തില്‍ ഇളവനുദിക്കുന്നത് പരിഗണനയില്‍.

To advertise here,

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തിലാണ് പുതിയനീക്കം. ഇളവ് പ്രാബല്യത്തിലായാല്‍ വിവോ, ഒപ്പോ, ഷവോമി, ബിവൈഡി, ഹൈസെന്‍സ്, ഹയെര്‍ തുടങ്ങിയ ചൈനീസ് കമ്പനികള്‍ക്ക് ഉന്നത മാനേജ്‌മെന്റ് പദവികളിലേക്ക് ചൈനയില്‍നിന്ന് ആളുകളെ എത്തിക്കാനാകും.

സിഇഒ, കണ്‍ട്രി ഹെഡ്, ജനറല്‍ മാനേജര്‍, എച്ച്ആര്‍ എക്‌സിക്യുട്ടീവ് തുടങ്ങി വിവിധ തസ്തികകളിലേക്ക് ചൈനീസ് പൗരര്‍ക്ക് വിസ വീണ്ടും നല്‍കിത്തുടങ്ങുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.