
ന്യൂഡൽഹി: പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വീഴ്ചകളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടിയുടെ ബാനറിൽ തെരുവിലിറങ്ങിയതിനു പിന്നാലെ 'ആലസ്യംവിട്ട് ' ഇന്ത്യ സഖ്യം. അഞ്ചിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കു ശേഷം ആദ്യമായി ഭാവി പരിപാടികളാലോചിക്കാൻ ഇന്ത്യ സഖ്യം യോഗം(ഇന്ത്യ ജൻബന്ധൻ) തിങ്കളാഴ്ച 11ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കും. ആം ആദ്മി പാർട്ടിയും തമിഴ്‌നാട്ടിൽ കോൺഗ്രസ് സഖ്യം പിരിഞ്ഞ ഡി.എം.കെ.യും പങ്കെടുക്കില്ല.
കേരളത്തിലെ തിരഞ്ഞെടുപ്പിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപിച്ചതും പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടതും സി.പി.എമ്മിനെയും ചൊടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നു കാട്ടി സി.പി.എം. ജനറൽസെക്രട്ടറി എം.എ. ബേബി ഖാർഗെയ്ക്കും ഇന്ത്യ നേതാക്കൾക്കും കത്ത് നൽകിയിരുന്നു.
എന്നാൽ, യോഗത്തിൽ പങ്കെടുക്കാൻ രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസിനെ സി.പി.എം. ചുമതലപ്പെടുത്തി. ബ്രിട്ടാസ് കോൺഗ്രസിനോടുള്ള വിയോജിപ്പ് യോഗത്തിൽ അറിയിക്കുമെന്നാണ് സൂചന. യോഗത്തിൽ പങ്കെടുക്കാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഞായറാഴ്ച തലസ്ഥാനത്തെത്തി.
യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. ചില പാർട്ടികൾ സ്വന്തം കാരണത്താൽ യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരായ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് ദേശീയ ജനറൽസെക്രട്ടറി ജയറാം രമേഷ് അറിയിച്ചു.
Content Highlights: INDIA alliance meeting held at Constitution Club to discuss future strategies., AAP and DMK to skip the meeting due to ongoing political disagreements., CPM sends John Brittas to address concerns over Congress-BJP deal allegations., Mamata Banerjee arrives in Delhi for high-level coalition talks., 23 parties confirmed to participate despite internal friction.
Published: 08 Jun 2026, 07:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented