ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഐസിഎസ്ഇ പത്താംക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കി. ഐഎസ്സി പന്ത്രണ്ടാംതരം പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് പരീക്ഷ റദ്ദാക്കിക്കൊണ്ട് പ്രിന്‍സിപ്പല്‍മാര്‍ക്കയച്ച സര്‍ക്കുലറില്‍ കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷന്‍സ് വ്യക്തമാക്കി.
സി ഐ എസ് സി ഇ അഫിലിയേഷന് ഉളള സ്കൂളുകളില്‍ പതിനൊന്നാം ക്ലാസിലേക്കുളള പ്രവേശനനടപടികള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. പതിനൊന്നാം ക്ലാസുകാര്‍ക്കുളള ഓണ്‍ലൈന്‍ ക്ലാസുകള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നതിനായി ഒരു ഷെഡ്യൂള്‍ തയ്യാറാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlights: ICSE 10th exam cancelled
Published: 20 Apr 2021, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented