
ധരംശാല: ഞാന്‍ വെറുമൊരു സാധാരണ ബുദ്ധസന്യാസിയാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന ദലൈലാമ അനുകമ്പയുടേയും, ഊഷ്മളമായ ബന്ധങ്ങളുടെയും പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തി അനുയായികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇങ്ങനെ പറഞ്ഞത്.
സാധരണയായി ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളില്‍ പങ്കെടുക്കാറില്ലെങ്കിലും ഇത്തരം പരിപാടികള്‍ പരോപകാര പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ അതിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു.
'പിറന്നാളുമായി ബന്ധപ്പെട്ട ഈ അവസരത്തില്‍ ടിബറ്റന്‍ സമൂഹം ഉള്‍പ്പടെ പല സ്ഥലങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഇവിടെ എത്തിച്ചേര്‍ന്നതായി ഞാന്‍ അറിഞ്ഞു. ഈ ആഘോഷപരിപാടിയെ സ്‌നേഹം, അനുകമ്പ, പരോപകാരം എന്നിവ ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിക്കുന്ന ഒരു സംരംഭം ആക്കി മാറ്റുന്നതിനെ ഞാന്‍ അഭിനന്ദിക്കുന്നു.
ഞാന്‍ ഒരു സാധാരണ ബുദ്ധസന്യാസി ആണ്. പൊതുവെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാറില്ലെങ്കിലും ഈ അവസരത്തില്‍ നിങ്ങളോട് ചില കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
ഭൗതികമായ ഉന്നമനം ആവശ്യമാണെങ്കിലും ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിക്കുന്നവരും അവരോട് കരുണയുള്ളവരുമായിരിക്കണം. ഇതിലൂടെ മനസ്സിന് സമാധാനം ലഭിക്കുകയും ലോകത്തെ മികച്ചതാക്കാന്‍ സഹായിക്കുകയും ചെയ്യും.' ദലൈലാമ അനുയായികളോടായായി പറഞ്ഞു.
അതേസമയം മാനുഷിക മൂല്യങ്ങള്‍, മതസൗഹാര്‍ദം, ടിബറ്റന്‍ സംസ്‌കാരം പൈതൃകം എന്നിവ പ്രചരിപ്പിക്കുന്നതിലുള്ള തന്റെ ഉത്തരവാദിത്തം തുടരുമെന്നും ദലൈലാമ വ്യക്തമാക്കി.
മനസ്സമാധാനവും അനുകമ്പയും വളര്‍ത്തുന്നതിന് തന്റെ ജന്മദിനത്തെ അവസരമാക്കിയതിന് നന്ദി അറിയിച്ച് കൊണ്ടാണ് ദലൈലാമ സന്ദേശം അവസാനിപ്പിക്കുന്നത്. പിറന്നാളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് 40 വര്‍ഷം കൂടി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദലൈലാമ പറഞ്ഞത്.
Content Highlights: On his 90th birthday, the Dalai Lama emphasizes compassion kindness and importance of human kindness
Published: 06 Jul 2025, 11:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented