പാലക്കാട്: കല്ലടിക്കോട് മാപ്പിള സ്‌കൂൾ ജംങ്ഷനിലെ ഫർണിച്ചർ കടയിൽ വൻ തീപിടിത്തം. പാലക്കാട് - കോഴിക്കോട് ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന റിറ്റ്‌സി ഫർണിച്ചർ ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്.

To advertise here,

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30-ഓടെയായിരുന്നു സംഭവം. അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് വിവരം. സംഭവത്തെ തുടർന്ന് ദേശീയപാതയിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു.