ന്യൂഡല്‍ഹി: ഒരു പുതുതലമുറ ബാച്ചാണ് പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്. രാജ്യസംരക്ഷണമാണ് വിഷയം. ഒട്ടും പിന്നാക്കം നില്ക്കാന് പാടില്ല. പരിശീലനത്തിന്റെ ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ അവര്‍ കരുത്താണെന്ന് താന്‍ ഒന്ന് കൂടി ഉറപ്പു വരുത്തുന്നതില്‍ തെറ്റില്ല, കൂട്ടത്തില്‍ അല്പം റിലാക്സേഷനും. ഇതൊക്കെയാവണം ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ കരംബീര്‍ സിങ്ങിന്റെ മനസ്സില്‍ ആ നേരം കടന്നു പോയത്. എന്തായാലും അദ്ദേഹത്തിന്റെ 'അവസാനവട്ട വിലയിരുത്തല്‍' വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ നേടുകയാണ്.
ഹണ്ടര്‍ സ്ക്വാഡ്രോണിലെ കേഡറ്റുകളോടായിരുന്നു അഡ്മിറല്‍ സിങ്ങിന്റെ ആ സ്പെഷ്യല്‍ ചോദ്യം. 'നിങ്ങള്‍ക്ക് എത്ര പുഷ് അപ്പുകള്‍ എടുക്കാന്‍ സാധിക്കും?'ഞൊടിയിടയിലായിരുന്നു കേഡറ്റുകളുടെ ഉത്തരം, 'എത്ര വേണമെങ്കിലും'. വൈകിയില്ല, അടുത്ത നിമിഷം അറുപത്തിയൊന്നുകാരനായ സിങ്ങുള്‍പ്പെടെ എല്ലാവരും പുഷ് അപ് ആരംഭിച്ചു. ക്യാപും മാസ്കുമൊക്കെ മാറ്റാതെയായിരുന്നു പുഷ് അപ്. എല്ലാവര്ക്കും അതൊരു ഹരമായി.
പുഷ് അപ് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിരവധി പേര് അഡ്മിറല്‍ സിങ്ങിനെ അനുമോദിച്ചു. ജൂനിയേഴ്സിനോടൊപ്പം പുഷ് അപ് എടുക്കാന്‍ അദ്ദേഹം കാണിച്ച സൗഹാര്‍ദപരമായ പെരുമാറ്റത്തിനായിരുന്നു അനുമോദനം. ഇന്ത്യന്‍ സേനയ്ക്കും നിരവധി പേര് സല്യൂട്ട് നല്കി.
നാഷണല്‍ ഡിഫന്‍സ് അക്കാദമി(എന്‍ഡിഎ)യില്‍ നിന്ന് 140-മത്തെ ബാച്ചാണ് വെള്ളിയാഴ്ച പരിശീലനം പൂര്‍ത്തിയാക്കിയത്. 300 കേഡറ്റുകള്‍ നാവിക, വ്യോമ കരസേനാവിഭാഗങ്ങളിലെ ഉദ്യോഗസ്ഥരായി പരിശീലനം പൂര്‍ത്തിയാക്കി. ശനിയാഴ്ച പാസ്സിങ് ഔട്ട് പരേഡ് നടക്കും. കോവിഡ് പ്രതിസന്ധിക്കിടയിലും നടക്കുന്ന മൂന്നാമത്തെ പാസ്സിങ് ഔട്ട് പരേഡാണിത്. അഡ്മിറല്‍ സിങ് പാസ്സിങ് ഔട്ട് പരേഡിന്റെ മുഖ്യാതിഥിയാണ്. കേഡറ്റുകള്‍ ഔദ്യോഗികമായി കമ്മിഷന്‍ഡ് ഓഫീസര്മാരാകുന്ന പാസ്സിങ് ഔട്ട് പരേഡില്‍ കേഡറ്റുകളുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
Content Highlights: How Many Push-Ups? As Many: Navy Chief Leads Young Cadets
Published: 29 May 2021, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented