
ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് ജില്ലകളിലെ ആശുപത്രികളുടെ ബയോ മെഡിക്കല്‍ മാലിന്യം സംസ്കരണം കൊച്ചി അമ്പലമേട്ടിലെ സ്ഥാപനത്തിന് നല്‍കണമെന്ന നിര്‍ദേശത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നിലപാട് ആരാഞ്ഞു. സംസ്ഥാന സര്‍ക്കാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവരോടാണ് സുപ്രീം കോടതി നിലപാട് ആരാഞ്ഞത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ ജനുവരി 24നകം മറുപടിയറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ ആശുപത്രികളിലെ ബയോ മെഡിക്കല്‍ മാലിന്യം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പാലക്കാട്ടെ പ്ലാന്റിലാണ് സംസ്കരിച്ചിരുന്നത്. സര്‍ക്കാര്‍ ആശുപത്രി മാലിന്യം സൗജന്യമായും സ്വകാര്യ ആശുപത്രികളിലെയും ലാബുകളിലെയും മാലിന്യം നിശ്ചിത ഫീസും സ്വീകരിച്ചാണ് സംസ്കരിച്ചിരുന്നത്. എന്നാല്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ബയോമെഡിക്കല്‍ മാലിന്യം കൊച്ചി അമ്പലമേട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയ കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ സംസ്കരണ പ്ലാന്റിലേക്ക് നല്‍കണമെന്ന് നിര്‍ദേശിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് കേരള സ്വകാര്യ ആശുപ്രതികളുടെ അസോസിയേഷന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
ബയോ മെഡിക്കല്‍ മാലിന്യ സംസ്കരണത്തിന് ആരെ ചുതലപെടുത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശം ആശുപത്രികള്‍ക്കുണ്ടെന്ന് അസോസിയേഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് പിഎസ് പട്വാലിയയും അഭിഭാഷകന് സുല്‍ഫീക്കര്‍ അലിയും വാദിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ ഇടപെടാന്‍ ഹൈക്കോടതി നേരത്തെ വിസമതിച്ചിരുന്നു. ദേശിയ ഹരിത ട്രിബ്യുണലിനെ സമീപിക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഹരിത ട്രിബ്യുണല്‍ ഇടപെടേണ്ട വിഷയമല്ല ഇതെന്നാണ് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന്റെ നിലപാട്.
Published: 19 Dec 2021, 09:15 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented