ന്യൂഡൽഹി: തന്റെ ഭാര്യ റിനികിയ്ക്ക് മൂന്ന് പാസ്‌പോർട്ടുണ്ടെന്ന കോൺഗ്രസ് ആരോപണത്തിൽ, രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കേസ് രാഹുൽ ഗാന്ധിയിലേക്കും നീളുമെന്ന് ഹിമന്ത പറഞ്ഞു. 

To advertise here,

കഴിഞ്ഞദിവസമാണ് ഹിമന്തയുടെ ഭാര്യക്ക് മൂന്ന് പാസ് പോർട്ടുണ്ടെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. പിന്നാലെ പവൻ ഖേരയ്‌ക്കെതിരേ റിനികി പരാതിനൽകുകയും ചെയ്തിരുന്നു.

‘ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കുനേരെയും രൂക്ഷവിമർശനമാണ് ഹിമന്ത ഉന്നയിച്ചത്. ആരോപണം ഉന്നയിക്കുന്നതിന് മുൻപ്, അദ്ദേഹം വിദേശകാര്യമന്ത്രിയോട് ചോദിക്കണമായിരുന്നു. ഖാർഗെയ്ക്ക് പ്രായമായി. എന്നിരുന്നാലും അദ്ദേഹം ഒരു ഭ്രാന്തനെപ്പോലെ സംസാരിക്കുന്നു. അസം പോലീസ് ആളുകളെ പാതാളത്തിൽനിന്നുപോലും കണ്ടുപിടിച്ചുകൊണ്ടുവരും. അദ്ദേഹത്തിന് രേഖകൾ നൽകിയത് രാഹുൽ ഗാന്ധിയാണെന്നാണ് ഞാൻ സംശയിക്കുന്നത്. അതുകൊണ്ട് കേസ് രാഹുൽ ഗാന്ധിയിലേക്കും നീളും. ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിക്കരുത്’, ഹിമന്ത മാധ്യമങ്ങളോടു പ്രതികരിച്ചു.

മൂന്ന് പാസ്‌പോർട്ടുണ്ടെന്ന പവൻ ഖേരയുടെ ആരോപണത്തിനെതിരേ റിനികി കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. പിന്നാലെ അസംപോലീസ് ഡൽഹിയിലെ ഖേരയുടെ വസതിയിലെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ആ സമയം ഖേര അവിടെയുണ്ടായിരുന്നില്ല.