ഗുവാഹാട്ടി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് സി.ജെ.പി. നടത്തിയ പ്രതിഷേധത്തിൽ അസം മന്ത്രി കേശബ് മഹാന്തയുടെ മകൾ പങ്കെടുത്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മുതിർന്നുകഴിഞ്ഞാൽ മക്കൾക്ക് സ്വന്തമായ കാഴ്ചപ്പാടുകളുണ്ടാവുമെന്നും മകൾ അച്ഛന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം പിന്തുടരണമെന്നില്ലാത്തതിനാൽ തന്റെ കാബിനറ്റംഗത്തെ സാമൂഹികമാധ്യമങ്ങളിൽ വ്യക്തിപരമായി ആക്ഷേപിക്കരുതെന്നും ഹിമന്ത പറഞ്ഞു.
‘‘നാളെ എന്റെ മകൾ അഭിഭാഷകയാകുമ്പോൾ എനിക്ക് ഇഷ്ടപ്പെടാത്ത ഒരാൾക്കുവേണ്ടി വാദിച്ചേക്കാം. പ്രതിഷേധത്തിൽ കേശബിന്റെ മകൾ ദിബിസ വിളിച്ച മുദ്രാവാക്യങ്ങളെ അനുകൂലിക്കില്ല. അടുത്തതവണ നേരിട്ടുകാണുമ്പോൾ ഇതേക്കുറിച്ച് സംസാരിക്കും’’ -ഹിമന്ത കൂട്ടിച്ചേർത്തു.
പരീക്ഷാക്രമക്കേടുകൾക്കുനേരേ ഗുവാഹാട്ടിയിൽ നടന്ന പ്രതിഷേധത്തിൽ പ്രധാന്റെ രാജിയാവശ്യപ്പെട്ട് ദിബിസ പ്രധാനമന്ത്രിക്കെതിരേ മുദ്രാവാക്യമുയർത്തുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Content Highlights: CM Himanta Biswa Sarma clarifies stance on ministerial family members' political autonomy., Addressing social media backlash against Minister Keshab Mahanta., Protest context involves calls for Dharmendra Pradhan's resignation over exam irregularities., The CM emphasizes that children can hold different political views from their parents.
Published: 27 Jul 2026, 07:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented