ഭുവനേശ്വര്‍: ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭീഷണി സന്ദേശം നല്‍കി ഖലിസ്താന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍. ഡിസംബര്‍ ഒന്ന് ഡി- ഡേ ആണെന്നും അന്ന് ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഒഴിവാക്കണമെന്നും യാത്രക്കാരോട് നിർദേശിച്ചുകൊണ്ടുള്ളതായിരുന്നു ഭീഷണി സന്ദേശം. 59-ാമത് പോലീസ് ഡയറക്ടർ ജനറൽ-ഇൻസ്പെക്ടർ ജനറൽ സമ്മേളനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഭീഷണി സന്ദേശങ്ങൾ.
മൂന്ന് ദിവസത്തിനകം ലഭിക്കുന്ന രണ്ടാമത്തെ ഭീഷണി സന്ദേശമാണിത്. ഭുവനേശ്വറിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇ മെയില്‍ സന്ദേശമായി ഭീഷണി ലഭിച്ചത്. സന്ദേശം ലഭിച്ചയുടന്‍തന്നെ സൈബര്‍ വിദഗ്ധര്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി സന്ദേശത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളറിയാന്‍ ശ്രമം നടത്തിയിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സന്ദേശമയച്ച ആളുടെ ഐപി അഡ്രസ് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
പന്നൂനിന്റെ ശബ്ദസന്ദേശം വൈറലായതോടെ നടത്തിയ പരിശോധനയിൽ വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന് പുറത്ത് സംശയാസ്പദമായി ഒരു ബാഗ് കണ്ടെത്തിയിരുന്നു. ബാഗ് ബിഎസ്എഫ് ഉദ്വോഗസ്ഥര്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഒഡീഷയിലെ, ഉയര്‍ന്ന ഉദ്വോഗസ്ഥര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള വ്യാജ ഭീഷണികളാകാം ഇതെന്നാണ് പോലീസിന്‍റെ നിഗമനം.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും മുതിര്‍ന്ന പോലീസ് ഉദ്വോഗസ്ഥരും പങ്കെടുക്കുന്ന സമ്മേളനമാണ് ഭുവനേശ്വറില്‍ നടക്കുന്നത്.
Content Highlights: Gurpatwant singh Pannun threatens Bhubaneswar airport passengers
Published: 30 Nov 2024, 06:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented