സിസു : സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ഒരു പ്രദേശത്ത് നിന്ന് എത്ര വോട്ടുകൾ കിട്ടി എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കില്ല ആ പ്രദേശത്തെ വികസന പദ്ധതികളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശില്‍ അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനത്തിനെത്തിയ ശേഷം ശനിയാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട് ആറുമാസത്തിനു ശേഷം പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതു റാലിയാണിത്. വികസനത്തിന്റെ ഗുണം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഓരോ വ്യക്തിയിലും എത്തിച്ചേരണമെന്ന കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് അടല്‍ തുരങ്കത്തിന്റെ ഉദ്ഘാടനമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"സബ്‌കെ സാത്ത് സേ, സബ്‌കെ വിശ്വാസ് സെ, സബ്കാ വികാസ് ഹോ രഹാ ഹെ' എന്ന പുതിയ ചിന്തയോടെയാണ് പ്രവൃത്തി നടക്കുന്നത് (എല്ലാവരുടെയും വിശ്വാസത്തിലും സഹായത്തിലും എല്ലാവരുടെയും വികസനം). സര്‍ക്കാരിന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചു. എത്ര വോട്ടുകള്‍ ഉണ്ട് എന്നതിനെ അടിസ്ഥാനമാക്കിയല്ല പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടുന്നത്. ഒരു ഇന്ത്യക്കാരനെയും ഉപേക്ഷിക്കാതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്", അദ്ദേഹം പറഞ്ഞു.
"ദളിതര്‍ക്കും, ചൂഷിതര്‍ക്കും നിരാലംബര്‍ക്കും ആദിവാസികള്‍ക്കും മറ്റെല്ലാവര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയിലെ യുവാക്കളെ നിരവധി തൊഴിലവസരങ്ങളുമായി ബന്ധിപ്പിക്കുന്ന തരത്തിൽ അടല്‍ തുരങ്കം പ്രവർത്തിക്കും. ചിലര്‍ ഹോംസ്റ്റേകളോ ഹോട്ടലുകളോ നടത്തും, ചിലര്‍ ഗൈഡുകളായി പ്രവര്‍ത്തിക്കും. കരകൗശല വസ്തുക്കളും മേഖലയില്‍ ഉത്പാദിപ്പിക്കുന്ന മറ്റ് ഉത്പ്പന്നങ്ങള്‍ക്കും തുരങ്കത്തിലൂടെ വിപണി തുറക്കും, പ്രധാനമന്ത്രി പറഞ്ഞു.
ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച അടല്‍ ടണല്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈവേ തുരങ്കമാണ്, മണാലിയും ലേയും തമ്മിലുള്ള ദൂരത്തിൽ 46 കിലോമീറ്ററിൻറെ വ്യത്യാസം കൊണ്ടുവരാൻ തുരങ്കത്തിലൂടെ കഴിയും. ഇത് യാത്രാ സമയം നാലഞ്ചു മണിക്കൂര്‍ വരെ കുറയ്ക്കും.
content highlights: Govt Schemes No Longer Vote-Based, says PM Modi
Published: 03 Oct 2020, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented