
ഷിംല: ശൈത്യകാലം ആരംഭിച്ചതോടെ കടുത്ത മഞ്ഞുവീഴ്ചയില്‍ മണാലിയില്‍ ഗതാഗതം തടസ്സപ്പെട്ടുവെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ തണുത്തുറഞ്ഞ റോഡില്‍ തെന്നി കൊക്കയിലേക്ക് മറിയുന്ന ട്രക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ട്രക്ക് ഡ്രൈവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. മഞ്ഞുമൂടിയ റോഡില്‍ പിന്നിലേക്ക് തെന്നിമാറുന്ന ട്രക്ക് സൊലാങ് വാലിയിലേക്കാണ് മറിഞ്ഞു വീണത്.
വിന്റര്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള മണാലിയില്‍ യാത്രക്കാരുടെ തിരക്കു മൂലം ഗതാഗതം തടസ്സപ്പെട്ടു. മണാലിയിലെ സൊലാങ് വാലിയെയും അടല്‍ ടണലിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങിപ്പോയിരുന്നു.
വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. മണാലിയിലും സൊലാങ് വാലിയിലും വരരുതെന്ന സന്ദേശവുമായി ച്‌ളക്കി ത്യാഗി എന്നയാള്‍ ശനിയാഴ്ച വീഡിയോ പങ്കുവെച്ചിരുന്നു. സൊലാങ് വാലി-അടല്‍ ടണലില്‍ മഞ്ഞില്‍ ഇരുട്ടില്‍ മണ്ണില്‍ കുടുങ്ങിക്കിക്കുന്ന വാഹനങ്ങള്‍ ഇയാള്‍ പങ്കുവെച്ച വീഡിയോയില്‍ കാണാം.
മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഈ പ്രദേശത്ത് 2000-ത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Manali Snowstorm: Truck Crash & Traffic Chaos
Published: 30 Dec 2024, 06:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented