
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന് പകരം എട്ട് വര്‍ഷം പഴക്കമുള്ള യുഎസിലെ ടണലിന്റെ ചിത്രം പങ്കുവെച്ച് ബിജെപി നേതാക്കള്‍.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരിലുള്ള തുരങ്കം മണാലിക്കും ലേയ്ക്കും ഇടയിലുള്ള ഗതാഗതം സുഗമമാക്കുകയും രണ്ട് ലക്ഷ്യസ്ഥാനങ്ങള്‍ക്കിടയിലുള്ള റോഡ് ദൂരം 46 കിലോമീറ്റര്‍ കുറയ്ക്കുകയും ചെയ്യും.

ദക്ഷിണ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ ജനക്പുരിയില്‍ നിന്നുള്ള കൗണ്‍സിലറായ ബിജെപി അംഗം നരേന്ദ്ര കുമാര്‍ ചൗളയും ഈ ചിത്ര പങ്കുവെച്ചവരില്‍ ഒരാളാണ്.
നിരവധി ബിജെപി അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകള്‍ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ബിജെപി നേതാക്കള്‍ പങ്കുവെച്ചതുകൊണ്ടുതന്നെ വിവിധ മാധ്യമങ്ങളും ഈ ചിത്രം പ്രദര്‍ശിപ്പിക്കുയുണ്ടായി.
കാലിഫോര്‍ണിയയിലെ ടോം ലാന്റോസ് ടണല്‍ 2013 മാര്‍ച്ചിലാണ് തുറന്നുകൊടുത്തത്. സാന്‍ഫ്രാന്‍സിസ്‌കോയിലെ മൊണ്ടാര പര്‍വതത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ തുരങ്കത്തിന് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ടോം ലാന്റോസിന്റെ പേരിലാണ് അത് അറിയപ്പെടുന്നത്.
അതേസമയം അടല്‍ ടണലിന്റെ കവാടത്തിന്റെ യഥാര്‍ത്ഥ ചിത്രം മേജര്‍ ജനറല്‍
ടോം ലാന്റോസ് ടണലിന്റെ കവാടം വൃത്താകൃതിയില്‍ ആണെങ്കില്‍ അടല്‍ ടണലിന്റെ കവാടം ചതുരാകൃതിയിലാണ്.

Content Highlights: BJP leaders share image of tom lantos tunnel in US as Atal Tunnel opened by PM Modi
Published: 03 Oct 2020, 06:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented