
ചാത്തന്നൂർ: ബി.ജെ.പി. ചിറക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനസഭ സംഘടിപ്പിച്ചു. ചിറക്കര ക്ഷേത്രം ജങ്ഷനിൽ സംഘടിപ്പിച്ച ജനസഭ ബി.ബി. ഗോപകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ചിറക്കര ഹൈസ്‌കൂളിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാട് രാഷ്ട്രീയ പാപ്പരത്തമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനഭരണവും എം.എൽ.എ. സ്ഥാനവും ത്രിതലപഞ്ചായത്ത് ഭരണവും നഷ്ടമായ സി.പി.എം. ഇപ്പോൾ കൊച്ചുകുട്ടികളെ മുൻനിർത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏരിയ കമ്മിറ്റി പ്രസിഡന്റ് വിനയൻ ഉളിയനാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചിറക്കര മനോജ്, ചാത്തന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത്, മഹിളാമോർച്ച കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഐശ്വര്യ വിശ്വാസ്, മണ്ഡലം സെക്രട്ടറി ഗിരീഷ്, ചിറക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ മനോജ്, വാർഡ് അംഗങ്ങളായ ദേവീദാസ്, അമ്പിളി തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: BJP organised a Janasabha at Chirakkara temple junction, inaugurated by B. B. Gopakumar who criticised CPI(M) policies.
Published: 29 Nov 2026, 09:46 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented