ചെന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യന്‍. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്മണ്യന്‍.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് അരുണ്‍ മിശ്ര ജൂണ്‍ ഒന്നിന് സ്ഥാനമൊഴിഞ്ഞശേഷം അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. ആ സ്ഥാനത്തേക്കാണ് ഇപ്പോള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാമസുബ്രഹ്മണ്യനെ നിയമിച്ചത്.
1958 ജൂണ്‍ 30-ന് മന്നാര്‍ഗുഡിയിലാണ് രാമസുബ്രഹ്മണ്യന്‍ ജനിച്ചത്. ചെന്നൈ വിവേകാനന്ദ കോളേജില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം മദ്രാസ് ലോ കോളേജില്‍നിന്ന് നിയമപഠനം പൂര്‍ത്തിയാക്കി.
നേരത്തെ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. മദ്രാസ് ഹൈക്കോടതി, തെലങ്കാന ഹൈക്കോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂണ്‍ 29-നാണ് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്. 2016-ലെ നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ വിധി പ്രസ്താവിച്ച ബെഞ്ചില്‍ അംഗമായിരുന്നു രാമസുബ്രഹ്മണ്യന്‍.
Content Highlights: former supreme court judge v ramasubramanian appointed nhrc chairman
Published: 23 Dec 2024, 07:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented