കൊല്‍ക്കത്ത: ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനാണ്‌ ബുദ്ധദേബ് ഭട്ടാചാര്യയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

To advertise here,

ബുദ്ധദേബ് ഭട്ടാചാര്യയുടെ ഭാര്യയ്ക്കും സഹായിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭാര്യയെ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവരുടെ ആരോഗ്യനില നിരീക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. 

ഇരുവരുടേയും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. 

Content Highlights: Former Bengal Chief Minister Buddhadeb Bhattarcharya Tests Covid Positive