പിണറായി വിജയൻ, ചേതൻ കുമാർ, നരേന്ദ്ര മോദി| Photo: Mathrubhumi, twitter.com|ChetanAhimsa, PTI
ബെംഗളൂരു: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി കന്നഡ നടന്‍ ചേതന്‍ കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോവിഡ് മഹാമാരിയുടെ ആദ്യതരംഗത്തില്‍ കേരളം പാഠം ഉള്‍ക്കൊണ്ടുവെന്നും തയ്യാറെടുപ്പുകള്‍ നടത്തിയെന്നും ചേതന്‍ ട്വീറ്റില്‍ ചൂണ്ടിക്കാണിക്കുന്നു. മോദി അല്ലെങ്കില്‍ പിന്നെ ആര് എന്ന് ചോദിക്കുന്നവരോട് പിണറായി വിജയന്‍ എന്ന് ഗൂഗിളില്‍ തിരഞ്ഞു നോക്കാനും അദ്ദേഹം പറയുന്നു.
ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമത്തിന്റെ ഭീകരതയുള്ളപ്പോള്‍ കേരളം ശോഭിക്കുന്ന ദൃഷ്ടാന്തമാകുന്നു. കേരളം 2020-ലെ കോവിഡില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടു. ഓക്‌സിജന്‍ പ്ലാന്റുകള്‍ക്കു വേണ്ടി പണം ചെലവഴിച്ചു. ഓക്‌സിജന്‍ വിതരണം 58 ശതമാനം വര്‍ധിപ്പിച്ചു. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ഗോവയ്ക്കും ഓക്‌സിജന്‍ വിതരണം ചെയ്യുന്നു. കേരള മോഡല്‍ അനുകരണീയ മാതൃകയാണ്. മോദി അല്ലെങ്കില്‍ പിന്നെ ആര് എന്ന് ചോദിക്കുന്നവര്‍ പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കണമെന്നും ചേതന്‍ ട്വീറ്റില്‍ പറയുന്നു.
content highlights: For those who ask ‘If not Modi, who?’, google Pinarayi Vijayan- kannada actor chetan kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..