
ന്യൂഡല്‍ഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) യുടെ വെര്‍ച്വല്‍ ഉച്ചകോടി ചൊവ്വാഴ്ച നടക്കും. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കിക്കഴിഞ്ഞു. ചൈനയുടെയും പാകിസ്താന്റെയും പങ്കാളിത്തവും ഉറപ്പായിക്കഴിഞ്ഞു. ഗാല്‍വാന്‍ സംഘര്‍ഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ആദ്യമായി ഒരേ വേദി പങ്കിടുന്നത് നാളെ നടക്കുന്ന ഷാന്‍ഹായ് ഉച്ചകോടിയില്‍ ആയിരിക്കും.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ യഥാര്‍ഥ നിയന്ത്രണ രേഖ കടന്നുകയറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ചെറുക്കുന്നതിനിടെ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ചൈനയുടെ ഭാഗത്തും ആള്‍നാശമുണ്ടായി. എന്നാല്‍ അതിന്റെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഗാല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന വന്‍ സൈനിക വിന്യാസം നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഒരേ വേദി പങ്കിടാനൊരുങ്ങുന്നത്.
ഷാന്‍ഹായ് ഉച്ചകോടിക്ക് പുറമെ ഈമാസം നടക്കുന്ന മറ്റ് രണ്ട് ചടങ്ങുകളിലും പ്രധാനമന്ത്രി മോദിയും ഷി ജിന്‍പിങ്ങും പങ്കെടുക്കുന്നുണ്ട്. ഈ മാസം 17 ന് നടക്കുന്ന ബ്രിക്‌സ് വെര്‍ച്വല്‍ ഉച്ചകോടി, 21, 22 തീയതികളില്‍ നടക്കുന്ന ജി 20 വെര്‍ച്വല്‍ ഉച്ചകോടി എന്നിവയാണവ. പ്രധാനമന്ത്രി മോദിക്കും ഷി ജിന്‍പിങ്ങിനും പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും കസാഖിസ്താന്‍, കിര്‍ഗിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ നേതാക്കളും നാളെ നടക്കുന്ന ഉച്ചകോടിയില്‍ സംബന്ധിക്കുന്നുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ അധ്യക്ഷത വഹിക്കും. പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യും പാകിസ്താനും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. അതിനിടെ പാക് പ്രധാനമന്ത്രിയും നാളത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നു എന്നത് ശ്രദ്ധേയമാണ്.
Content Highlights: For first time after Ladakh standoff Pm Modi and Xi to share platform in virtual SCO summit
Published: 09 Nov 2020, 08:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented