ഒരു വനിതാ ഫുഡ് ഡെലിവറി ഏജന്റിന് നേരെ യുവാക്കളുടെ അതിക്രമം എന്ന പേരിൽ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷണം ഡെലിവെറി ചെയ്യ്ത ശേഷം പണം ആവശ്യപ്പെട്ട യുവതിയെ മദ്യപന്മാരായ യുവാക്കൾ വീടിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിൽ. പിന്നീട് പരിക്കുകളോടെ അവശയായ നിലയിൽ യുവതി വീടിന് പുറത്ത് വരുന്നതും വീഡിയോയിലുണ്ട്. എന്നാൽ, ഇത് യഥാർത്ഥത്തിൽ നടന്നൊരു സംഭവമല്ലെന്ന് മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പ്രചരിക്കുന്ന വീഡിയേയിൽനിന്നു കീഫ്രെയിമുകളെടുത്ത് റിവേഴ്സ് ഇമേജ് സർച്ച് ചെയ്തു. സമാനമായ അവകാശവാദങ്ങളോടെ ഈ വീഡിയോ പങ്കുവെച്ച നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കണ്ടെത്തി. തേഡ് ഐ എന്ന ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോ 2024-ൽ പങ്കുവച്ചതായി കണ്ടെത്തി. എന്നാൽ, വീഡിയോയ്‌ക്കൊപ്പമുള്ള ഡിസ്‌ക്ലൈമർ വിശദമായി പരിശോധിച്ചപ്പോൾ, ഇത് യഥാർത്ഥ സംഭവമല്ലെന്നും മറിച്ച് തിരക്കഥയനുസരിച്ച് തയ്യാറാക്കിയ ഷോട്ട്‌വീഡിയോ ആണെന്നും വ്യക്തമായി. "ഈ പേജിൽ വരുന്നത് തിരക്കഥാധിഷ്ഠിത നാടകങ്ങളും (Scripted dramas), പാരഡികളും, ബോധവൽക്കരണ വീഡിയോകളുമാണ്. വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി മാത്രമാണ് ഈ ലഘു വീഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും പൂർണ്ണമായും സാങ്കൽപ്പികമാണ്," എന്നായിരുന്നു പേജിൽ നൽകിയിരുന്ന വിശദീകരണം.
ഇതോടെ, ഒരു യഥാർത്ഥ സംഭവമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന വീഡിയോ, ശരിക്കുള്ളതല്ലെന്നും അഭിനേതാക്കളെ വച്ച് ചിത്രീകരിച്ച ദൃശ്യങ്ങൾ മാത്രമാണെന്നും സ്ഥിരീകരിച്ചു.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്പ്റ്റഡാണ്. ഇതേ വീഡിയോ മുൻപും പ്രചരിച്ചിരുന്നു.
Content Highlights: A viral video claimed that a female food delivery agent was attacked by drunk youths., Mathrubhumi Fact Check investigated and found the video is not a real incident., The video is a scripted drama created for entertainment and awareness purposes., The same video was previously circulated in 2024 with similar false claims.
Published: 22 Aug 2026, 06:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented