
ന്യൂഡല്‍ഹി: വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കെട്ടിടത്തിൽ വന്‍തീപ്പിടിത്തം. മുഖര്‍ജി നഗറിലെ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ചൊവ്വാഴ്ച ഉച്ചയോടെ അപകടം ഉണ്ടായത്. ആളപായമില്ല.
തീപിടിച്ച കെട്ടിടത്തില്‍നിന്ന് വയറില്‍ തൂങ്ങിയിറങ്ങി കുട്ടികള്‍ രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. വയറുകളില്‍ തൂങ്ങി പുറത്തെത്തുന്നതിനിടെ നാലു കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12.27-ഓടെയാണ് തീപ്പിടിത്തമുണ്ടായെന്ന വിവരം ലഭിച്ചതെന്നും 11 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തേക്ക് അയച്ചുവെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് വാര്‍ത്താ ഏജന്‍സിയോടു പ്രതികരിച്ചു.
വൈദ്യുത മീറ്ററില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പുക ഉയര്‍ന്നതോടെ കുട്ടികള്‍ ഭയചകിതരാവുകയായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ പിന്‍വശത്തുകൂടി കയറുകളുടെയും വയറുകളുടെയും സഹായത്തോടെ താഴേക്ക് തൂങ്ങിയിറങ്ങി രക്ഷപ്പെടുകയായിരുന്നു.
കെട്ടിടത്തില്‍നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായും അധികൃതര്‍ അറിയിച്ചു.
Content Highlights: fire breaks out at delhi coaching centre
Published: 15 Jun 2023, 03:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented