കശ്മീര്‍: ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഹിരാനഗര്‍ സെക്ടറില്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം സന്യാല്‍ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്തു.
അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍, പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ വിഭാഗം, സൈന്യം, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സി.ആര്‍.പി.എഫ്.) എന്നിവര്‍ സംയുക്തമായി തിരിച്ചില്‍ നടത്തിയത്. ആയുധധാരികളായ ഭീകരരുടെ സംഘത്തെ സുരക്ഷാ സേന കണ്ടെത്തിയെന്നും തുടര്‍ന്ന് ശക്തമായ വെടിവയ്പ്പ് നടന്നെന്നുമാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് 4-5 തീവ്രവാദികളുടെ സാന്നിധ്യമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
Content Highlights: Encounter underway in Jammu and Kashmir after terrorists seen near India-Pak border
Published: 23 Mar 2025, 08:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented