
ബിഎസ്എഫ് ജമ്മു ഐജി ശശാങ്ക് ആനന്ദ് മാധ്യമങ്ങളോട് സംസാരിക്കുന്നു | Photo: ANI
ശ്രീനഗര്‍: സിന്ദൂര്‍ ഓപ്പറേഷനു ശേഷം പാകിസ്താന്‍ 72 ഭീകര ലോഞ്ച്പാഡുകള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്ന് മാറ്റിസ്ഥാപിച്ചതായി ബിഎസ്എഫ്. അതേസമയം, അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചാല്‍ ശത്രുവിന് കനത്ത നഷ്ടം വരുത്താന്‍ സേന തയ്യാറാണെന്നും മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മേയ് ഏഴു മുതല്‍ 10 വരെ നാല് ദിവസത്തെ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം സൈനിക നടപടി നിര്‍ത്തിവച്ചതിനെ ബഹുമാനിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിന്ദൂര്‍ ഓപ്പറേഷനിടെ അതിര്‍ത്തിയിലെ നിരവധി ഭീകര ലോഞ്ച്പാഡുകള്‍ ബിഎസ്എഫ് നശിപ്പിച്ചിരുന്നു. അതിനുശേഷം പാകിസ്താന്‍ അത്തരം എല്ലാ സൗകര്യങ്ങളും ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി. അതിര്‍ത്തി കൃത്യമല്ലാത്ത സിയാല്‍കോട്ടിലെയും സഫര്‍വാളിലെയും ഉള്‍പ്രദേശങ്ങളില്‍ ഏകദേശം 12 ലോഞ്ച്പാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുപോലെ അതിര്‍ത്തിയില്‍ നിന്ന് അകലെയുള്ള മറ്റ് പ്രദേശങ്ങളില്‍ 60 ലോഞ്ച്പാഡുകള്‍ പ്രവര്‍ത്തിക്കുന്നതായും ബിഎസ്എഫ് ഡിഐജി വിക്രം കുന്‍വര്‍ പറഞ്ഞു.
2025-ലെ സേനയുടെ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്നതിനായി കുന്‍വാര്‍, ജമ്മു ഫ്രോണ്ടിയര്‍ ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ്, ഡിഐജി കുല്‍വന്ത് റായ് ശര്‍മ്മ എന്നിവരാണ് സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയത്. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Content Highlights: BSF reports Pakistan has relocated 72 terror launchpads away from the Indian border post-Operation Sindoor. Forces are ready to retaliate if cross-border activity resumes.
Published: 30 Nov 2025, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented