ശ്രീനഗര്‍: ജമ്മുകശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ബുധനാഴ്ച രാവിലെയാണ് സംഭവം. ഏറ്റുമുട്ടലില്‍ വെടിയേറ്റ രണ്ട് ഭീകരരെ സുരക്ഷാസേന കീഴ്പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവര്‍ കൊല്ലപ്പെട്ടോ എന്നതില്‍ വ്യക്തതയില്ല.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും സുരക്ഷാസേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് വിവരം. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞദിവസം കശ്മീരിലെ ലിദ്വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അടക്കമുള്ളവരെയാണ് 'ഓപ്പറേഷന് മഹാദേവ്' എന്ന പേരില്‍ നടന്ന സൈനികനടപടിയില്‍ വധിച്ചത്.
Content Highlights: Security forces and terrorists clashed in Poonch, Jammu & Kashmir.
Published: 30 Jul 2025, 09:25 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented