ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷ്ണർമാരായ എസ്.എസ്.സന്ധു, വിവേക് ജോഷി എന്നിവർ കേരളത്തിൽ എത്തും. മാർച്ച് ആദ്യ വാരം സമ്പൂർണ കമ്മിഷൻ കേരളത്തിലെത്തി തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും.

To advertise here,

സംസ്ഥാന ചീഫ് സെക്രട്ടറി, പോലീസ് മേധാവി, ജില്ലാ കളക്ടർമാർ എന്നിവരുമായി കമ്മിഷൻ കൂടിയാലോചന നടത്തും. രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പടെയുള്ളവരുമായും ചർച്ച നടത്തും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന സർക്കാരിന്റെയും നിലപാട് കമ്മിഷൻ ആരായും.

കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കമ്മിഷന്റെ യാത്രയുടെ ഷെഡ്യൂളും തയ്യാറായിയിട്ടുണ്ട്. ഫെബ്രുവരി 16 മുതൽ 18 വരെ ഗ്യാനേഷ് കുമാറും സംഘവും അസം സന്ദർശിക്കും. ഫെബ്രുവരി അവസാനത്തോടെയാണ് സംഘം തമിഴ്‌നാട്. പുതുച്ചേരി എന്നിവിടങ്ങൾ സന്ദർശിക്കുക. കേരളത്തിൽ സന്ദർശനം നടത്തിയതിന് ശേഷമേ കമ്മിഷൻ ബംഗാളിൽ സന്ദർശനം നടത്തൂ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് മധ്യത്തോടെ ഉണ്ടാകുമെന്നാണ് സൂചന.