
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം സുപ്രീംകോടതി റദ്ദാക്കിയതോടെ രാഷ്ട്രീയപ്പാർട്ടികൾക്ക് ട്രസ്റ്റ് വഴിയുള്ള സംഭാവനകളിൽ വൻകുതിപ്പ്. കഴിഞ്ഞ സാമ്പത്തികവർഷം പ്രൂഡന്റ് ട്രസ്റ്റ് വഴി മാത്രം 1,075.70 കോടിയാണ് പാർട്ടികൾക്ക് കിട്ടിയത്. അതിന് തൊട്ടുമുൻപുള്ള വർഷം (2022-23) 263 കോടിയായിരുന്നു ലഭിച്ചത്.
പ്രൂഡന്റ് ട്രസ്റ്റ് വഴി ആകെ ലഭിച്ചതിൽ ഭൂരിഭാഗവും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാണ്. പ്രൂഡന്റിന് ലഭിച്ച തുക ആറ് പാർട്ടികൾക്കാണ് ലഭിച്ചത്.
ബി.ജെ.പി.ക്ക് 723.8 കോടി, കോൺഗ്രസിന് 156.4 കോടി, ബി.ആർ.എസിന് 85 കോടി, വൈ.എസ്.ആർ. കോൺഗ്രസിന് 72.5 കോടി, ടി.ഡി.പി.ക്ക് 33 കോടി, ജനസേനാപാർട്ടിക്ക് അഞ്ചുകോടി. ബോണ്ട് പദ്ധതി നിലവിൽവന്ന 2018 മുതൽ ട്രസ്റ്റ് വഴിയുള്ള സംഭാവനകൾ കുറഞ്ഞിരുന്നു.
Content Highlights: Political parties see massive funding increase via trusts after Supreme Court scrapped election bond
Published: 20 Jan 2025, 09:33 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented