മുംബൈ: ബി.ജെ.പി നേതാവും മുൻ മന്ത്രിയുമായ എക്നാഥ് ഖഡ്സെ ബി.ജെ.പിയിൽ നിന്ന് രാജിവെച്ചുവെന്നും അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്നും മഹാരാഷ്ട്ര മന്ത്രി ജയന്ത് പാട്ടിൽ. ഖഡ്സെ പാർട്ടിവിടുമെന്നത് സംബന്ധിച്ച അഭ്യൂഹം മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളിയതിന് പിന്നാലെയാണ് അദ്ദേഹം എൻ.സി.പിയിൽ ചേരുമെന്ന് ജയന്ത് പാട്ടീൽ വ്യക്തമാക്കിയത്.
ബി.ജെ.പി വിട്ട ഖഡ്സെ വെള്ളിയാഴ്ച എൻ.സി.പിയിൽ ചേരും. 2016ൽ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് മന്ത്രിസഭയിൽനിന്ന് രാജിവെച്ചത് മുതൽ ബി.ജെ.പിയിൽ തുടരുന്നതിൽ ഖഡ്സെ അതൃപ്തനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
'എക്നാഥ് ഖഡ്സെ ബി.ജെ.പിയിൽനിന്ന് രാജിവെച്ചതായി ഞാൻ അറിയിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് അദ്ദേഹം എൻ.സി.പിയിൽ ചേരും. ഞങ്ങൾ അദ്ദേഹത്തെ പാർട്ടിലേക്ക് സ്വാഗതം ചെയ്യുന്നു' ജയന്ത് പാട്ടിൽ പറഞ്ഞു.
മഹാരാഷ്ട്രയിലെ പ്രബല സമുദായമായ ലേവാ പാട്ടീൽ സമുദായത്തിന്റെ നേതാവു കൂടിയാണ് ഖഡ്സെ. മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. ദേവേന്ദ്ര ഫഡ്നവിസ് മന്ത്രിസഭയിൽ രണ്ടാമനായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു.
content highlights:Eknath Khadse has quit BJP, will join NCP: Jayant Patil
Published: 21 Oct 2020, 02:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented