ചെന്നൈ: മുതിര്‍ന്ന നേതാവും ഗോപിചെട്ടിപാളയം എംഎല്‍എയുമായ കെ.എ. സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. നേരത്തെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കപ്പെട്ട ഒ. പനീര്‍സെല്‍വവും എഎംഎംകെ സ്ഥാപകന്‍ ടി.ടി.വി. ദിനകരനുമൊത്ത് സെങ്കോട്ടയ്യന് കഴിഞ്ഞദിവസം ഒരേ കാറില്‍ സഞ്ചരിക്കുകയും രാമനാഥപുരം ജില്ലയിലെ പാസുംപൊനില്വെച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിയുടെ പ്രമാണങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് സെങ്കോട്ടയ്യനെതിരേ നടപടി കൈക്കൊണ്ടതെന്ന് പളനിസ്വാമി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, പനീര്‍സെല്‍വവുമായുള്ള സെങ്കോട്ടയ്യന്റെ കൂടിക്കാഴ്ചയും ഒരുമിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതും ആകസ്മികമല്ലെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയകേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നേരത്തെ വി.കെ. ശശികലയുമായും സെങ്കോട്ടയ്യന് കൂടിക്കാഴ്ച നടത്തിയിരന്നു.
ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് സെങ്കോട്ടയ്യന്. ഒന്‍പതുവട്ടം എംഎല്‍എ ആയിട്ടുണ്ട്. ആദ്യ ജയലളിത മന്ത്രിസഭയില്‍ ഗതാഗത-വനംവകുപ്പ് മന്ത്രിയായിരുന്നു. 2011-ലും മന്ത്രിസഭാംഗമായിരുന്നു. കഴിഞ്ഞ കുറച്ചുമാസങ്ങളായി സെങ്കോട്ടയ്യനും പളനിസ്വാമിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു എന്നാണ് വിവരം.
Content Highlights: edappadi palaniswami expels sengottaiyan from aiadmk
Published: 31 Oct 2025, 09:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented