ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയും നടിയുമായ മിമി ചക്രവര്‍ത്തിയോടും ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയോടും ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അനധികൃത ഓണ്‍ലൈന്‍ വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ തിങ്കളാഴ്ച ഹാജരാകാനാണ് മിമിയോടു നിര്‍ദേശിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഉര്‍വശി ഹാജരാകേണ്ടത്.
1xBet എന്ന വാതുവെപ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി നടപടി. കേസിൽ ഇഡി അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നിരവധി അഭിനേതാക്കളെയും ക്രിക്കറ്റ് താരങ്ങളെയും ഇഡി ചോദ്യംചെയ്തിരുന്നു.
Content Highlights: ed summoned urvashi rautela and mimi chakraborty in online
Published: 14 Sept 2025, 06:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented